വാഷിങ്ടന്‍: ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്ന ജോ ബൈഡനും വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സും തമ്മില്‍ ഞായറാഴ്ച രാത്രി നടന്ന ഡിബേറ്റ് ശ്രദ്ധയാകര്‍ഷിച്ചു.
ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ജോ ബൈഡനു ലഭിക്കുകയാണെങ്കില്‍ ട്രംപിനെ പരാജയപ്പെടുത്തുന്നതിന് വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിനാകുമോ എന്ന സംശയം സാന്‍ഡേഴ്‌സ് ഉന്നയിച്ചു.സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ബൈഡന്‍ നേടിയാലും യുവ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനും അവരെ ഉത്തേജിപ്പിക്കുന്നതിനും ബൈഡനാകില്ലെന്നും സാന്‍ഡേഴ്‌സ് അഭിപ്രായപ്പെട്ടു. തനിക്കതിനാകുമെന്നും ബേണി അവകാശപ്പെട്ടു.രാജ്യം ഇന്നഭിമുഖീകരിക്കുന്ന ഗുരുതര സ്ഥിതിവിശേഷമായ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനെക്കുച്ചുള്ള ഇരുവരുടെയും അഭിപ്രായം മോഡറേറ്റര്‍മാര്‍ ആരാഞ്ഞു. തൃപ്തികരമായ മറുപടിയാണ് ഇരുവരുടേയും ഭാഗത്തു നിന്നുണ്ടായത്. സ്വവര്‍ഗ വിവാഹത്തിനനുകൂലമായി ബൈഡന്‍ സെനറ്റില്‍ വോട്ട് ചെയ്തതിനെ സാന്‍ഡേഴ്‌സ് ചോദ്യം ചെയ്തു. താന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു ബൈഡന്റെ മറുപടി. നിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്ത് നടപടിയെടുക്കുമെന്ന ചോദ്യത്തിന് ഇരുവരും പറഞ്ഞതു തങ്ങളുടെ വൈസ് പ്രസിഡന്റുമാര്‍ വനിതകളായിരിക്കുമെന്നാണ്. താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ നൂറുദിവസം ഒരൊറ്റ അനധികൃത കുടിയേറ്റക്കാരനെ പോലും തിരിച്ചയക്കില്ല എന്നും ബൈഡന്‍ ഉറപ്പു നല്‍കി. മാര്‍ച്ച് 17 ന് നടക്കുന്ന മൂന്നാംഘട്ട പ്രൈമറിയില്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.