കൊച്ചി ഒബ്റോണ്‍ മാളില്‍ നാലാം നിലയിലെ ഫുഡ് കോര്‍ട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു തീപിടുത്തം

കൊച്ചി ഒബ്റോണ്‍ മാളില്‍ നാലാം നിലയിലെ ഫുഡ് കോര്‍ട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു തീപിടുത്തം. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തീപിടിച്ചുവെന്നു അറിഞ്ഞയുടനെ മാളിലെ സുരക്ഷാ ജീവനക്കാര്‍ അലാറം മുഴക്കി. മുഴുവന്‍ ആളുകൾക്കും മാളിന് പുറത്തിറങ്ങുവാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി.

മള്‍ട്ടിപ്ളക്സുകളില്‍ സിനിമ കാണാന്‍ നൂറ് കണക്കിന് ആളുകള്‍ എത്തിയിരുന്നുവെങ്കിലും ആളുകളെ പൂര്‍ണ്ണമായും സുരക്ഷാ ജീവനക്കാര്‍ ഒഴിപ്പിച്ചു. . ഫുഡ് കോര്‍ട്ടിന് സമീപം പ്രവര്‍ത്തിക്കുന്ന സിനിമശാലകളില്‍ നിന്നും കറുത്ത പുക ആളുകള്‍ക്ക് ശ്വാസം തടസം സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുണ്ട്. . തീ നിയന്ത്രണവിധേയമായി എന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപകടകാരണം സംബന്ധിച്ച് ഫയര്‍ഫോഴ്സ് അധികൃതര്‍ പരിശോധന നടത്തുകയാണ്. അപകടത്തെ കുറിച്ച് കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.