Saturday, April 27, 2024
HomeInternationalകഞ്ചാവ് നിയമപരമായി വിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ വിപണിയായി കാനഡ മാറി

കഞ്ചാവ് നിയമപരമായി വിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ വിപണിയായി കാനഡ മാറി

കാനഡയിൽ ഇനി മുതൽ കഞ്ചാവ് വിൽപ്പന

കാനഡയിൽ ഇനി മുതൽ കഞ്ചാവ് വിൽപ്പന നിയമ ലംഘനമല്ല . ലോകത്ത് കഞ്ചാവ് നിയമ വിധേയമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് കാനഡ. ജി7 രാജ്യങ്ങളില്‍ ഒന്നാമത്തേതും. കഞ്ചാവ് നിയമപരമായി വിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ വിപണിയായി മാറുകയാണ് കാനഡ.ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലായത്.

വീട്ടില്‍ നാലു കഞ്ചാവു ചെടികള്‍ വരെ വളര്‍ത്താൻ അനുവാദം

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈവശംവയ്ക്കാനും കൈമാറാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ നിയമം നല്‍കുന്നത്. വീട്ടില്‍ നാലു കഞ്ചാവു ചെടികള്‍ വരെ വളര്‍ത്താനും സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ പോലെയുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനും നിയമം അധികാരം നല്‍കുന്നുണ്ട്. അതേസമയം, 18 വയസ്സിനു താഴെയുള്ളവര്‍ കഞ്ചാവ് ഉല്‍പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതും കുറ്റകരമായി തുടരും. 14 വര്‍ഷം തടവുള്‍പ്പെടെയുള്ള കടുത്ത ശിക്ഷയാണ് നിയമലംഘകര്‍ക്ക് ലഭിക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments