Friday, October 11, 2024
HomeCrimeമീന്‍പിടിക്കാന്‍ പോയ മൂന്നു സുഹൃത്തുക്കള്‍ കൊല്ലപ്പെട്ട നിലയില്‍

മീന്‍പിടിക്കാന്‍ പോയ മൂന്നു സുഹൃത്തുക്കള്‍ കൊല്ലപ്പെട്ട നിലയില്‍

ഫ്‌ലോറിഡാ :സ്ട്രീറ്റി ലേയ്ക്കില്‍ മീന്‍ പിടിക്കുന്നതിനു പോയ മൂന്നു സുഹൃത്തുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടതായി പോള്‍ക്ക് കൗണ്ടി ഷെറിഫ് ഗ്രാഡി ജൂഡാ പറഞ്ഞു. . ഡാമിയന്‍ ടില്‍മാന്‍ (23), കെവന്‍ സ്പ്രിംഗ് ഫീല്‍ഡ് (30), ബ്രാന്‍ഡന്‍ റോളിന്‍സ് (27) എന്നിവരാണ് കൊല്ലപ്പെട്ടത്.


ലേക്ക് സ്ട്രീറ്റില്‍ മീന്‍ പിടിക്കുന്നതിന് ലേക്കില്‍ ആദ്യമായി എത്തിയത് ടിന്‍മാനായിരുന്നു. അജ്ഞാതനായ ഒരാള്‍ ഇദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവിച്ചതൊന്നും അറിയാതെ മറ്റൊരു ട്രക്കില്‍ കെലനും റോളിന്‍സും എത്തിച്ചേര്‍ന്നു. ഇവരും വെടിയേറ്റാണ് മരിച്ചത്. വെടിയേറ്റ റോളിന്‍സ് മരിക്കുന്നതിനു മുമ്പു തന്റെ പിതാവിനെ വിളിച്ചു. ഉടനെ ലേക്കിലേക്ക് പുറപ്പെട്ടു സംഭവ സ്ഥലത്തെത്തിയപ്പോള്‍ റോളിന്‍സ് മരിച്ചിരുന്നില്ല. പിതാവിനോട് റോളിന്‍സ് സംസാരിച്ചിരുന്നു. എന്നാല്‍ എന്താണ് സംസാരിച്ചതെന്നു വെളിപ്പെടുത്തുവാന്‍ ഷെറിഫ് തയാറായില്ല.


വെടിയേറ്റു മരിച്ചവര്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നുവെന്നോ, കൂടുതല്‍ വിവരങ്ങളോ ഷെറിഫ് വെളിപ്പെടുത്തിയില്ല.ടാംമ്പക്ക് സമീപമുള്ള സിറ്റിയില്‍ നിന്നുള്ളവരാണ് വെടിയേറ്റ് കൊല്ലപ്പെട്ട മൂന്നു പേരും. മൂന്നു പേരും കൊലപ്പെടുന്നതിനു മുന്‍പു ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നുവെന്നും ഷെറിഫ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികവും

RELATED ARTICLES
- Advertisment -

Most Popular

Recent Comments