വിമാനയാത്രക്കിടെ നിര്‍ജ്ജലീകരണത്തിന് സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണമെന്ന് നിര്‍ദേശിക്കാറുണ്ട്. വിമാനത്തിലെ അമിത മര്‍ദ്ദമാണ് നിര്‍ജ്ജലീകരണത്തിന് വഴിവെയ്ക്കുക.എന്നാല്‍ എയര്‍ ഹോസ്റ്റസുമാര്‍ ഉള്‍പ്പെടെയുള്ള വിമാന ജീവനക്കാര്‍ യാത്രക്കിടെ വെള്ളമോ ചായയോ കോഫിയോ കുടിക്കാറില്ല.
കാരണമറിഞ്ഞാല്‍ ഞെട്ടും.വിമാനത്തില്‍ കുടിക്കാനും, ചായയുള്‍പ്പെടെ ഉണ്ടാക്കാനും ഉപയോഗിക്കുന്ന വെള്ളത്തിലെ ക്വാളിഫോം ബാക്ടീരിയയുടെ അളവ് വളരെ ഉയര്‍ന്നതാണെന്ന് 2013 ലെ പഠനത്തില്‍ വ്യക്തമായിരുന്നു. ലോകത്ത് വിമാനങ്ങളിലെ ശുചിത്വം സംബന്ധിച്ച് ഒരു ആഗോള ഏജന്‍സിയാണ് പഠനം നടത്തിയത്. ഗുരുതരമായ കണ്ടെത്തലുകളാണ് ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ലോകത്തെ പ്രമുഖ എയര്‍ലൈനുകളിലടക്കം ഉപയോഗിക്കുന്ന വെള്ളത്തില്‍ വന്‍തോതില്‍ ക്വാളിഫോം ബാക്ടീരിയ അടങ്ങിയിരിക്കുന്നുവെന്ന് ഈ പഠനം അക്കമിട്ട് നിരത്തി വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തായ ശേഷം വിമാന ജീവനക്കാര്‍ യാത്രക്കിടെ ഈ വെള്ളം ഉപയോഗിക്കാറില്ല. ഒരു എയര്‍ഹോസ്റ്റസാണ് ഈ സുപ്രധാന വിവരം പങ്കുവെച്ചത്. വിമാനം യാത്രതിരിക്കുന്നതിന് മുന്‍പ് എയര്‍പോര്‍ട്ടില്‍നിന്ന് കുടിക്കാനുളള വെള്ളവും ചായ കോഫി തുടങ്ങിയവയും വാങ്ങി കയ്യില്‍ കരുതുകയാണ് ചെയ്യുന്നത്.
വിമാനത്തിലെ വെള്ളത്തിൽ ക്വാളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതൽ
RELATED ARTICLES