അമേരിക്കയിൽ മലയാളി പള്ളിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് വെടിയേറ്റ് മരിച്ചു

gun shoot

അമേരിക്കയിലെ ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. എറണാകുളം സ്വദേശിയായ ചാള്‍സ് കോതേരിത്തറ (37) ആണ് ഹൂസ്റ്റണില്‍വെച്ച്‌ വെടിയേറ്റുമരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് നിഗമനം. ഞായറാഴ്ച രാത്രി എട്ടരയോടെ ഹൂസ്റ്റണിലെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചാണ് ആക്രമണം. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.