Tuesday, November 5, 2024
HomeInternationalബെല്‍റ്റ് കൊണ്ട് അടിയേറ്റ് രണ്ടു വയസുകാരി മരിച്ചു; ആയ ഉള്‍പ്പടെ 2 പേര്‍ അറസ്റ്റില്‍

ബെല്‍റ്റ് കൊണ്ട് അടിയേറ്റ് രണ്ടു വയസുകാരി മരിച്ചു; ആയ ഉള്‍പ്പടെ 2 പേര്‍ അറസ്റ്റില്‍

ആര്‍ലിംഗ്ടണ്‍(ടെക്‌സസ്): രണ്ടു വയസ്സുക്കാരിയെ അനുസരണം പഠിപ്പിക്കുന്നതിന് തുടര്‍ച്ചയായി ബെല്‍റ്റു കൊണ്ടും, കൈകൊണ്ടും അടിച്ചതിനെ തുടര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ കുട്ടിയെ നോക്കുവാന്‍ ഏല്‍പ്പിച്ചിരുന്ന ഷമോണിക്കാ പേജ് എന്ന സ്ത്രീയേയും, ഇതിന് ദൃക്‌സാക്ഷിയായിരുന്ന ഡെറിക് റോബര്‍സനേയും അറസ്റ്റു ചെയ്തതായി ആര്‍ലിംഗ്ടണ്‍ ലഫ്.ക്രിസ് കുക്ക് അറിയിച്ചു.

നവംബര്‍ 17 ശനിയാഴ്ചയായിരുന്നു അറസ്റ്റ്. ആഗസ്റ്റ് മാസം മുതലാണ് അനിയ ഡര്‍നല്‍ എന്ന പെണ്‍കുട്ടിയെ മതാവ്, ഷമാണിക്കായെ ഏല്‍പിച്ചത്. ഷമോണിക്കയുടെ വസ്ത്രം എടുത്ത് ബാത്ത്‌റൂമിലേക്ക് കുട്ടി കൊണ്ടു പോയതാണ് ഇവരെ പ്രകോപിപ്പിച്ചത്. കഠിനമായ മുറിവേറ്റ് കുട്ടിയെ ആശുപത്രിയില്‍ ചികിത്സിപ്പിക്കാന്‍ ശ്രമിക്കാതെ വീട്ടില്‍ തന്നെ സൂക്ഷിച്ചു നവംബര്‍ 17 ശനിയാഴ്ച കുട്ടി മരിക്കുകയായുമായിരുന്നു.

കുട്ടിയുടെ ശരീരത്തില്‍ അടിയുടെ മാത്രമല്ല പൊള്ളലേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.കുട്ടിയെ ബെല്‍റ്റുകൊണ്ടു പലതവണ അടിച്ചതായി ഷമോണിക്കാ സമ്മതിച്ചിരുന്നു.കുട്ടിയെ മരണകാരകമായ മുറിവേല്‍പിച്ചതിനാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ കേസ്സെടുത്തെങ്കിലും, ഓട്ടോപ്‌സി റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മറ്റുവകുപ്പുകള്‍ ഉള്‍പ്പെടുത്തണമോ എന്ന് തീരുമാനിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

കുട്ടി മരിച്ചു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാനാവാതെ ബയോളജിക്കല്‍ മാതാവ് ആകെ തകര്‍ന്നിരിക്കുകയാണെന്നും ക്രിസ് പറഞ്ഞു.

– പി.പി ചെറിയാന്‍

RELATED ARTICLES
- Advertisment -

Most Popular

Recent Comments