വാർധക്യ പെൻഷൻ തുക തട്ടിയെടുക്കാൻ മണിമലയിൽ വൃദ്ധനെ കൊലപ്പെടുത്തി

blood-knife

വാർധക്യ പെൻഷൻ തുക തട്ടിയെടുക്കാൻ വൃദ്ധനെ കൊലപ്പെടുത്തി. മണിമല പഴയിടത്താണ് സംഭവം. പുളിക്കൽ പീടികയിൽ തോമസ് എന്ന് വിളിക്കുന്ന ഏലിയാസ് ബേബിയാണ് കൊല ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന സ്വദേശി കാരക്കുന്നേൽ വിൽസണെ പോലീസ് അറസ്റ്റ് ചെയ്തു.