Tuesday, March 19, 2024
HomeInternationalആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത ചർച് അഗ്നിക്കിരയാക്കി

ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത ചർച് അഗ്നിക്കിരയാക്കി

മിസ്സിസിപ്പി : കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് ചർച്ചുകൾ ലോക് ഡൗൺ ചെയ്തതിനെ ചോദ്യം ചെയ്ത ഹോളി സ്പ്രിംഗിലെ ഫസ്റ്റ് പെൻറ കോസ്റ്റൽ ചർച്ച് അഗ്നിക്കിരയാക്കി. മെയ് 20 ബുധനാഴ്ച ആയിരുന്നു സംഭവം.ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ചും സ്റ്റെ അറ്റ് ഹോം നിയന്ത്രണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും മിസ്സിസിപ്പി ഹോളി സ്പ്രിംഗ്സിറ്റിക്കെതിരെ ചർച്ച് ഭാരവാഹികൾ ലോ സ്യൂട്ട് ഫയൽ ചെയ്തിരുന്നു.  ലോ സ്യൂട്ട് ഫയൽ ചെയ്തതിന് ഒരു മണിക്കൂർ ശേഷമായിരുന്നു ചർച്ചിന് തീ പിടിച്ചത്. തീ അണക്കുന്നതിന് എത്തിച്ചേർന്ന അഗ്നിശമന സേനാംഗങ്ങൾ പള്ളിക്കകത്തു സ്പ്രേ പെയിൻറ് ഉപയോഗിച്ച് ചർച്ച് അധികൃതരെ നിശിതമായി വിമർശിക്കുന്ന വാചകങ്ങൾ എഴുതിയിരിക്കുന്നതായി കണ്ടെത്തി .ചർച്ചിന്റെ വാതിലിലും ഇതുപോലെ എഴുതിയിരുന്നതായി മാർഷൽ കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് മേജർ കെല്ലി മക്ക് മില്ലൻ പറഞ്ഞു.  മനപൂർവം ആരോ ചർച്ചിന് തീയിട്ടതാണെന്നാണ് പ്രഥമ അന്വേഷണത്തിൽ നിന്നും മനസിലാക്കുന്നതെന്ന് കെല്ലി പറഞ്ഞു.എത്തീസ്റ്റ് ഗ്രൂപ്പിന്റെ ലോഗോ A എന്ന ചിഹ്നവും ചർച്ചിനകത്ത് വരച്ചിട്ടിരുന്നു.  ഈ സംഭവത്തിൽ സംസ്ഥാന ഗവർണർ ടാറ്റ റിവീസ് ഉൽക്കണ്ഠ രേഖപ്പെടുത്തി. ബ്യൂറോ ഓഫ് ആൽക്കഹേൾ, ടുബാക്കോ ,ഫയർ ആംസ് ആൻഡ് എക്സ്പ്ളോസി വ്സ് ,എഫ് ബി ഐ തുടങ്ങിയവർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..  മാർച്ച് 23-ന് സിറ്റി പുറത്തിറക്കിയ എക്സികൂട്ടിവ് ഉത്തരവ് ചോദ്യം ചെയ്ത് ചർച്ച് പാസ്റ്റൻ ജെറി വാൾഡ്രോഫ് ലോ സ്യൂട്ട് ഫയൽ ചെയതിരുന്നതായി ചർച്ച് അധികൃതർ വെളിപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments