Friday, April 26, 2024
HomeCrimeകോളേജില്‍ വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന്‍ മുകളില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിച്ചു

കോളേജില്‍ വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന്‍ മുകളില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന്‍ മുകളില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയാണ് വിദ്യാര്‍ത്ഥി. ഇതിനു മുന്‍പും വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

കോളേജ് കെട്ടിടത്തില്‍ കയറിയായിരുന്നു വിദ്യാര്‍ത്ഥിയുടെ ആതമഹത്യാ ഭീഷണി. തുടര്‍ന്ന് പൊലീസെത്തി വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയനൈരാശ്യം ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിലെന്ന് പോലീസ് പറയുന്നു.പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവം പോലീസ് അന്വേഷിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments