ഐക്യരാഷ്ട്ര സഭയുടെ മുന്‍ സെക്രട്ടറി ജനറൽ കോഫി അന്നന്‍റെ സംസ്കാരം സെപ്റ്റംബര്‍ 13ന്

koffe annan

കോഫി അന്നന്‍റെ സംസ്കാരം സെപ്റ്റംബര്‍ 13ന് രാജ്യമായ ഘാനയില്‍ നടക്കും. ഘാന പ്രസിഡന്‍റ് നാന അകുഫോ അഡോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 18 ശനിയാഴ്ചയാണ് 80 വയസുകാരനായ കോഫി അന്നന്‍ അന്തരിച്ചത്. സ്വി​​​റ്റ്സ​​​ര്‍​​​ല​​​ന്‍​​​ഡി​​​ലെ ബേ​​​ണി​​​ലുള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അന്ത്യം. നൊബേല്‍ പുരസ്കാര ജേതാവും ഐക്യരാഷ്ട്ര സഭയുടെ മുന്‍ സെക്രട്ടറി ജനറലുമായിരുന്നു അദ്ദേഹം.