ഓടുന്ന ബസ് അഗ്നിക്കിരയായി (video)


ദുബായില്‍ നടുറോഡില്‍ ഓടുന്ന ബസ് അഗ്നിക്കിരയായി. ചൊവ്വാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ദുബായ് മറീനയിലെ ഹൊറിസോണ്‍ ടവറിന് സമീപത്തായിരുന്നു സംഭവം. ബസ്സില്‍ നിന്നും പുക ഉയരുന്നത് കണ്ട് ചുറ്റും കൂടി നിന്നവരില്‍ ചിലര്‍ നല്‍കിയ വിവരമനുസരിച്ച് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേന വിഭാഗം നിമിഷങ്ങള്‍ക്കകം തീയണച്ചു. അപകടത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും ദുബായ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.