Saturday, May 11, 2024
HomeSportsപാകിസ്ഥാന്‍ പുറത്താവാന്‍ ഇന്ത്യ തോറ്റുകൊടുക്കണം പോലും !!!

പാകിസ്ഥാന്‍ പുറത്താവാന്‍ ഇന്ത്യ തോറ്റുകൊടുക്കണം പോലും !!!

ലോകകപ്പ് സെമി കാണാതെ പാകിസ്ഥാന്‍ പുറത്താവാന്‍ ഇന്ത്യന്‍ അവസാന മത്സരങ്ങളില്‍ തോറ്റുകൊടുക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാസിത് അലി. ഇന്ത്യ പാകിസ്ഥാന്‍ സെമി ഫൈനലില്‍ എത്തുന്നത് ഇഷ്ട്ടപെടുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യയുടെ അവസാന മത്സരങ്ങളായ ബംഗ്ളദേശിനെതിരായ മത്സരവും ശ്രീലങ്കക്കെതിരായ മത്സരവും ഇന്ത്യ തോറ്റുകൊടുക്കുമെന്നാണ് മുന്‍ പാകിസ്ഥാന്‍ താരം പറഞ്ഞത്. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്കെതിരെയും ബാസിത് അലി ആരോപണം ഉന്നയിച്ചു. ഇന്ത്യക്കെതിരെ വാര്‍ണര്‍ മനഃപൂര്‍വം സ്കോറിന് വേഗത കുറച്ചുവെന്നും ബാസിത് അലി പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച്‌ തങ്ങളുടെ സെമി സാധ്യത ഉറപ്പിച്ചിരുന്നു. പാകിസ്ഥാന് ഇനിയുള്ള മത്സരങ്ങള്‍ അഫ്ഗാനിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയുമാണ്. 7 മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന്‍ 7 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ പാകിസ്ഥാന് സെമി സാധ്യതയുള്ളൂ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments