Tuesday, November 12, 2024
HomeCrimeതിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ ഷാഡോ പോലീസിന്റെ വലയിൽ കുടുങ്ങി

തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ ഷാഡോ പോലീസിന്റെ വലയിൽ കുടുങ്ങി

ഒന്നര കിലോയോളം കഞ്ചാവുമായി തിരുവനന്തപുരത്ത് രണ്ട് യുവാക്കൾ പോലീസ് പിടിയില്‍. പള്ളിക്കല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപത്ത് നിന്നാണ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂര്‍ നിലക്കാ മുക്ക്, മംഗ്ലാവിള നെടിയവിള വീട്ടില്‍ അനുദാസ് (19) , കടയ്ക്കാവൂര്‍ നിലക്കാമുക്ക് പാട്ടികവിള പുതുവല്‍വിള വീട്ടില്‍ സുബിന്‍ രാജ് (19) എന്നിവരെ ആണ് റൂറല്‍ ഷാഡോ പോലീസിന്റെ സഹായത്തോടെ സബ്ബ് ഇന്‍സ്‌പെക്ടര്‍ വി ഗംഗാപ്രസാദിന്റെ നേതൃത്വത്തില്‍ പളളിക്കല്‍ പോലീസ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പനക്കായി ഇവര്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിളും പോലീസ് പിടിച്ചെടുത്തു.

തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ വില്‍പ്പനക്കായി കേരളത്തില്‍ കഞ്ചാവ് എത്തിച്ചിരുന്നത്. പിടിയില്‍ ആയ അനുദാസ് തമിഴ്‌നാട്ടില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആണ്. പളളിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചില സ്ഥലങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം സ്‌കൂള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ചെറുപ്പക്കാരില്‍ വര്‍ദ്ധിക്കുന്നതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി പി അശോക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. പിടിയിലായവരെ  ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments