ഗള്‍ഫ് രാജ്യങ്ങളിൽ ഇന്ത്യക്കാര്‍ക്കിടയിലെ വിവാഹമോചനം വര്‍ധിക്കുന്നു

divorce

യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കിടയിലെ വിവാഹമോചനം വര്‍ധിക്കുന്നു. വിദേശരാജ്യങ്ങളിലെ ആധികാരിക കോടതിവിധികള്‍ക്ക് ഇന്ത്യയിലും നിയമസാധുതയുള്ളതിനാല്‍ വിവാഹമോചനത്തിന് ഗള്‍ഫ് കോടതികളെ സമീപിക്കുന്ന പ്രവണതയും വര്‍ധിക്കുകയാണ്.

വിവാഹമോചനത്തിന് കോടതികളെ സമീപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്. ഓണ്‍ലൈന്‍ മുഖേന കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും നടപടിക്രമങ്ങളിലെ വേഗതയും ഗള്‍ഫ് കോടതികളെ സമീപിക്കാന്‍ പ്രവാസികള്‍ക്ക് താല്‍പര്യം കൂടുന്നു. ആദ്യം കൗണ്‍സലിങ്ങ് നടത്തുന്ന രീതിയാണ് യു.എ.ഇയില്‍. എന്നാല്‍ ഒരുനിലക്കും ഒത്തുപോകാന്‍ കഴിയില്ലെന്ന് ബോധ്യമായാല്‍ വ്യക്തിനിയമങ്ങളുടെയും ഹിന്ദു വിവാഹനിയമത്തിന്റെയും അടിസ്ഥാനത്തില്‍ വിവാഹമോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്യാം.

അതേസമയം കോടതിയുടെ വിധിപ്പകര്‍പ്പിന് ഇന്ത്യന്‍ എംബസിയുടെയോ കോണ്‍സുലേറ്റിന്റെയോ അംഗീകാരം ലഭിച്ചിരിക്കണം. സാമ്പത്തിക പ്രശ്നങ്ങളും മറ്റും മൂലമുള്ള പൊരുത്തക്കേടുകള്‍, പുതിയ പങ്കാളികളെ തേടാനുള്ള വ്യഗ്രത എന്നിവയാണ് പ്രവാസലോകത്ത് വിവാഹമോചനം പെരുകുന്നതിന്റെ പ്രധാന കാരണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.