റാന്നി നിയോജക മണ്ഡലത്തിലെ 21 ഗ്രാമീണ റോഡുകള്‍ക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ (സി എം എല്‍ ആര്‍ ആര്‍ പി ) പുനരുദ്ധാരണത്തിന് അനുമതി ലഭിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. 3.10 കോടി രൂപയാണ് നിയോജകമണ്ഡലത്തില്‍ ലഭിച്ചത്. നേരത്തെ രണ്ട് ഘട്ടങ്ങളിലായി 8.75 കോടി രൂപ അനുവദിച്ചിരുന്നതിന് പുറമേയാണ് ഇത്. റോഡുകളുടെ പേരും തുക ലക്ഷത്തിലും ബ്രാക്കറ്റില്‍: അങ്ങാടി പഞ്ചായത്തിലെ ചെറുക ത്രപടി -ഇലവുങ്കല്‍ പടി – റേഷന്‍ കട പടി ( 15 ). എഴുമറ്റൂര്‍ പഞ്ചായത്തിലെ പാറ പൊട്ടാനി – ഐപിസി പടി (10). കിളിയന്‍ കാവ് – പുറ്റത്താനി (10 ), ചോറ്റേല്‍ പടി – അരീക്കല്‍ (10 ), അറഞ്ഞിക്കല്‍ -കുഴിക്കാട് (30 ), നാറാണംമൂഴി പഞ്ചായത്തിലെ ചണ്ണ – ചണ്ണപ്പതാല്‍. (20). ഇടമുറി – ഇരപ്പന്‍പാറ (25 ), പഴവങ്ങാടി പഞ്ചായത്തിലെ അമ്മച്ചി കാട് -പുളിയുള്(15 ), കുത്തിരിക്കല്‍ പടി – ചാവോ മണ്ണില്‍ പടി (15). നീരാട്ട് കാവ് – അത്തിപ്പറമ്പില്‍ പടി – പുഞ്ചിരിമുക്ക്(10), റാന്നി പഞ്ചായത്തിലെ ചീങ്കയില്‍ പടി -പാറക്കല്‍ കോളനി റോഡ് ( 25 ). പെരുനാട് പഞ്ചായത്തിലെ ആര്‍സി ചര്‍ച്ച് പൂപ്പള്ളി റോഡ് (20), പുള്ളോലില്‍ പടി – വട്ടപ്പാറ (15), അരയാഞ്ഞിലി മണ്ണ് – പെരിങ്ങമ്മല – ചൊവ്വാലി റോഡ് (10), സമിതി പടി -നെല്ലിമല റോഡ് (18), വെച്ചൂച്ചിറ പഞ്ചായത്തിലെ തെക്കേത്തുപടി -തൂങ്കുഴി പടി റോഡ് (22), കുന്നം അമ്പലം പടി – റോഡ് (10), അയിരൂര്‍ പഞ്ചായത്ത് കണയ്ക്കാമണ്‍ – തുണ്ടുവേലിത്തടം – പ്ലാച്ചേരി – പന്നിക്കുന്ന് റോഡ് (20 ), തേലപ്പുറത്ത് പടി -ഐ എച്ച് ആര്‍ ഡി കോളജ് മുളന്താനം റോഡ് (15), കൊറ്റനാട് പഞ്ചായത്തിലെ മഠത്തകം – കളമ്പാല – മുക്കുഴി റോഡ് (10), കോട്ടങ്ങല്‍ പഞ്ചായത്ത് കുത്തകം – പാലയ്ക്കല്‍ റോഡ് (16 ).
റാന്നി നിയോജക മണ്ഡലത്തിലെ 21 ഗ്രാമീണ റോഡുകള്‍ക്ക് പുനരുദ്ധാരണത്തിന് അനുമതി
RELATED ARTICLES