Saturday, September 14, 2024
HomeInternationalമുന്‍നിര നിര്‍മാതാക്കളുടെ കാറുകളുടെ രൂപം കോപ്പിയടിച്ച് ചൈന

മുന്‍നിര നിര്‍മാതാക്കളുടെ കാറുകളുടെ രൂപം കോപ്പിയടിച്ച് ചൈന

ലോകത്തെ നാനാഭാഗത്തുള്ള ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഇവിടെയുണ്ട്, ഈ പറച്ചിലിന് ചൈനയോളം ഇണങ്ങിയ മറ്റൊരു രാജ്യമില്ല. ഏതൊരു ഇലക്ട്രോണിക് ഉപകരണം കൈയില്‍ കിട്ടിയാലും നമ്മുടെ ആദ്യത്തെ ചോദ്യം ഇത് ചൈനീസ് ആണോന്നാണ്. എല്ലാ ബ്രാന്റഡ് ഇലക്ട്രോണിക്‌സിനും ഒരു ഡ്യൂപ്ലിക്കേറ്റ് വേര്‍ഷന്‍ ഉറപ്പായും ചൈനക്കാര്‍ പുറത്തിറക്കിയിരിക്കും. വാഹനങ്ങളുടെ കാര്യത്തിലും ഇതാണ് ചൈനക്കാരുടെ പതിവ്. വളരെ വേഗത്തില്‍ കുതിച്ചുയരുന്ന വാഹന വിപണികളിലൊന്നായ ചൈനയില്‍ വിവിധ മുന്‍നിര വാഹന നിര്‍മാതാക്കളുടെ പല മോഡലുകളുടെയും രൂപം അതേപടി കോപ്പിയടിച്ച് നിര്‍മിച്ച് ആഭ്യന്തര വിപണിയില്‍ സുലഭമായി വിറ്റഴിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പല ചെറു കമ്പനികളും നിയമക്കുരുക്കില്‍പ്പെട്ട ചരിത്രവുമുണ്ട്. ഏറെ ആരാധകരുള്ള ഐക്കണിക് മോഡലുകള്‍ക്ക് ചൈന ഒരുക്കിയ ഡ്യൂപ്ലിക്കേറ്റ് മോഡലുകള്‍ കാണാം. ലാന്‍ഡ് വിന്‍ഡ് X7 – റേഞ്ച് റോവര്‍ ഇവോക്കിന്റെ അപരക്കാരനാണ് ലാന്‍ഡ് വിന്‍ഡ് X 7. എക്സ്റ്റീരിയര്‍ രൂപത്തില്‍ ഇവോക്കിന്റെ തനിപകര്‍പ്പാണ് ലാന്‍ഡ് വിന്‍ഡ X7. ഈ രൂപം കൈവശപ്പെടുത്തി ചൈനീസ് വിപണയില്‍ തരക്കേടില്ലാത്ത വിപണി പിടിക്കാനും ലാന്‍ഡ് വിന്‍ഡിന് സാധിച്ചു. ബ്രില്ല്യന്‍സ് V5 – ബിഎംഡബ്യു X 1 മോഡല്‍ കോപ്പിയടിച്ച് രൂപമെടുത്തതാണ് ബ്രില്ല്യന്‍സ് V5. ചൈനീസ് പാര്‍ട്ട്ണറുമായി ചേര്‍ന്ന് ബിഎംഡബ്യു പുറത്തിറക്കിയതാണ് ഇത്. ഇവ രണ്ടും ചൈനീസ് വിപണിയിലുണ്ടെങ്കിലും കൂടുതല്‍ ജനപ്രീതി അപരനായ ബ്രില്ല്യന്‍സ് V5-നാണ്. ജാക് A 6 – ഔഡി A 6 രൂപം കടമെടുത്താണ് ജാക് A 6-ന്റെ ജനനം. ഗീലി മെറി 300 – മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസിന്റെ തനിപകര്‍പ്പാണ് ഗീലി മെറി 300. ലിഫാന്‍ 330 – മിനി കൂപ്പറിന്റെ അപരനാണ് ലിഫാന്‍ 330. ഹെഡ്‌ലൈറ്റ് ബോണറ്റ്, സൈഡ് പ്രൊഫൈല്‍ തുടങ്ങി സകലതും മിനി കൂപ്പറിന്റെതാണ്. ലയ്‌ബോ എസ്ആര്‍വി – ഹോണ്ടയുടെ സിആര്‍വി എസ്.യു.വി അടിസ്ഥാനമാക്കി ഒരുക്കിയ മോഡലാണ് ലയ്‌ബോ എസ്ആര്‍വി. ലയ്‌ബോ എസ്ആര്‍വി – ഹോണ്ടയുടെ സിആര്‍വി എസ്.യു.വി അടിസ്ഥാനമാക്കി ഒരുക്കിയ മോഡലാണ് ലയ്‌ബോ. ബെയ്ക് X424 – അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ റാങ്ക്‌ളര്‍ എസ്.യു.വി അതേപടി പകര്‍ത്തി നിര്‍മിച്ചതാണ് ബെയ്ക് X424. ഒറ്റനോട്ടത്തില്‍ ഒര്‍ജിനല്‍ റാങ്ക്‌ളര്‍ ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. ബെയ്ക് X424 – അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ റാങ്ക്‌ളര്‍ എസ്.യു.വി അതേപടി . ഗീലി GE – ഐക്കണിക് റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ ചൈനീസ് മുഖമാണിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments