Friday, May 3, 2024
HomeNationalമോദിക്കെതിരെ അഞ്ചാമത്തെ ചോദ്യവുമായി രാഹുല്‍

മോദിക്കെതിരെ അഞ്ചാമത്തെ ചോദ്യവുമായി രാഹുല്‍

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ മോദിക്കെതിരെ അഞ്ചാമത്തെ ചോദ്യവുമായി രാഹുല്‍ഗാന്ധി. ഗുജറാത്ത് ഉത്തരം തേടുന്നു എന്ന പേരില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന സോഷ്യല്‍ മീഡിയ ക്യാംപയിനില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടാണ് അഞ്ചാമത്തെ ചോദ്യം. ഗുജറാത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നീതി ഉറപ്പാക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ ചോദ്യം. സ്ത്രീ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകള്‍ക്കെതിരേയുണ്ടാകുന്ന അതിക്രമങ്ങള്‍ എന്നിവ കണക്കിലെടുത്തായിരുന്നു രാഹുലിന്റെ അഞ്ചാം ചോദ്യം.

മോദി ഗുജറാത്തിലെ സ്ത്രീകള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണ്. കഴിഞ്ഞ 22 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നാല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടത് വെറും മൂന്ന് ശതമാനം ആളുകള്‍ മാത്രമാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകളെ കടത്തുന്നതില്‍ ഗുജറാത്ത് മൂന്നാം സ്ഥാനത്താണുള്ളത്. ആസിഡ് ആക്രമണങ്ങളില്‍ അഞ്ചാം സ്ഥാനവും ബലാത്സംഗ കേസുകളില്‍ പത്താം സ്ഥാനവുമാണ് ഗുജറാത്തിനുള്ളതെന്നും അദ്ദേഹം അറിയിച്ചു.

2001 മുകല്‍ 2014 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രി ആരായിരുന്നു. എന്തുകൊണ്ടാണ് സ്ത്രീ സാക്ഷരതാ നിരക്ക് 2001-ലെ 70 ശതമാനത്തില്‍ നിന്ന് 2011 ആയപ്പോഴേക്കും 57 ശതമാനമായി കുറഞ്ഞതെന്നും രാഹുല്‍ ചോദിച്ചു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ആദ്യ പത്തില്‍ ഗുജറാത്തിലെ പ്രധാന നഗരങ്ങളായ സുറത്തും അഹമ്മദാബാദും ഇടം നേടിയതെന്തുകൊണ്ടാണെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ 20 സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്തു കൊണ്ടാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments