പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആദ്യമായി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലേക്ക്, യുഎസിൽ വെടിയേറ്റു കൊല്ലപ്പെട്ട ഇന്ത്യൻ ടെക്കിയുടെ ഭാര്യയ്ക്കു ക്ഷണം. കൻസസിൽനിന്നുള്ള റിപ്പബ്ലിക്കൻ നേതാവ് കെവിൻ യോഡറാണ്, യുഎസിൽ വംശീയാക്രമണത്തിനിരയായി കൊല്ലപ്പെട്ട ഇന്ത്യൻ സോഫ്റ്റ്വെയർ എൻജിനീയർ ശ്രീനിവാസ് കുചിഭോട്ലയുടെ വിധവ സുനയന ധുമലയെ ക്ഷണിച്ചിരിക്കുന്നത്. പ്രസിഡന്റ് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാ വർഷവും ഓരോ അതിഥികളെ ക്ഷണിക്കാൻ എനിക്ക് അനുവാദമുണ്ട്. ഈ വർഷം ഞാൻ, കഴിഞ്ഞ വർഷം ഒലാത്തിൽ വംശീയാക്രമണത്തിനിരയായി ദാരുണമായി വെടിയേറ്റു കൊല്ലപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരൻ ശ്രീനിവാസ് കുചിഭോട്ലയുടെ വിധവ, സുനയന ധുമലയെയാണ് ക്ഷണിച്ചിട്ടുള്ളത്- യോഡർ ട്വീറ്റ് ചെയ്തു. യോഡറിന്റെ നീക്കത്തെ ഇന്തോ-അമേരിക്കൻ സമൂഹം സ്വാഗതം ചെയ്തു. കൻസസിൽ കഴിഞ്ഞ വർഷമാണ് ഇന്ത്യൻ എൻജിനീയറായ ശ്രീനിവാസ് കുചിഭോട്ല(32) വെടിയേറ്റു കൊല്ലപ്പെട്ടത്. സഹപ്രവർത്തകൻ തെലങ്കാന വാറംഗൽ സ്വദേശി അലോക് മദസാനിക്കും അക്രമിയിൽനിന്ന് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമേരിക്കക്കാരനായ ഇയാൻ ഗ്രിലോട്ടിനും വെടിയേറ്റു. കൻസസിലെ ഒലാത്തിൽ ഓസ്റ്റിൻസ് ബാർ ആൻഡ് ഗ്രില്ലിൽ എത്തിയ ശ്രീനിവാസിനോടും അലോകിനോടും ന്ധഎന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്നാക്രോശിച്ചുകൊണ്ട് അക്രമി വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
യുഎസിൽ വെടിയേറ്റു കൊല്ലപ്പെട്ട ഇന്ത്യൻ ടെക്കിയുടെ ഭാര്യയ്ക്കു യുഎസ് കോണ്‍ഗ്രസിലേക്ക് ക്ഷണം
RELATED ARTICLES