മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.
മേഘാലയ ഈസ്റ്റ് ഗരോ ഹില്‍സിലെ വില്ല്യംനഗര്‍ സീറ്റില്‍ മത്സരിക്കുന്ന ജോനാഥന് സാങ്മയെ ആണ് കൊല്ലപ്പെട്ടത്. സമാന്തയില്‍ വച്ച് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ജോനാഥന് സാങ്മ മരിച്ചത്.അദ്ദേഹത്തിന്റെ മൂന്ന് സഹായികളും കൊല്ലപ്പെട്ടതായി പോലിസ് സ്ഥിരീകരിച്ചു.സ്വതന്ത്ര ഗരോലാന്റിന് വേണ്ടി വാദിക്കുന്നനാഷണല് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലിസ് പറയുന്നത്. ജോനാഥന് സാങ്മയെ പിന്തുണയ്ക്കുന്നവര വധിക്കുമെന്ന് കാണിച്ചുള്ള പോസ്റ്ററുകള്‍ നേരത്തെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ മാസം 27നാണ് മേഘാലയയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.