Thursday, May 2, 2024
HomeKeralaചെങ്ങന്നൂരില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവം ; ബിജെപി നേതാവിനെതിരെ കേസെടുക്കാന്‍ കോടതി അനുമതി

ചെങ്ങന്നൂരില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവം ; ബിജെപി നേതാവിനെതിരെ കേസെടുക്കാന്‍ കോടതി അനുമതി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി. ബിജെപി എക്‌‌‌‌‌സ് സര്‍വീസ്‌മെന്‍ സെല്ലിന്റെ കോ കണ്‍വീനര്‍ അരവിന്ദാക്ഷന്‍ പിള്ള എന്ന കെ എ പിള്ളക്കെതിരെയാണ് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി മജിസ്‌ട്രേട്ട് രേഷ്‌‌മ ശശിധരന്‍ കേസെടുക്കാന്‍ അനുമതി നല്‍കിയത്. ഐപിസി 123 ഇ വകുപ്പുപ്രകാരമാണ് ചെങ്ങന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെരെഞ്ഞടുപ്പില്‍ സാമ്പത്തികം ഉപയോഗിച്ച് വോട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് കേസ്.ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ളയ്ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപിയുടെ ചിഹ്നം പതിച്ച കാര്‍ഡുമായി കെ എ പിള്ള മണ്ഡലത്തിലെ അങ്ങാടിക്കല്‍ മേഖലയിലെ വീടുകളില്‍ കഴിഞ്ഞ ദിവസം പണം വിതരണം ചെയ്തരണം ചെയ്‌‌‌തിരുന്നു. കുട്ടികള്‍ക്ക് കളിക്കാന്‍ ജേഴ്‌‌‌‌സി വാങ്ങാന്‍ പണം നല്‍കുകയും വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കുകയും വോട്ടിനെക്കുറിച്ചും വര്‍ഗീയ വികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കും വിധം പിള്ള സംസാരിച്ചുവെന്നും അങ്ങാടിക്കല്‍മലയിലെ പണം ലഭിച്ച കുട്ടികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പഠിക്കാനും മറ്റും കൂടുതല്‍ സഹായം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തരാമെന്നും പറഞ്ഞു. കെ എ പിള്ളയോ ബിജെപിയോ പണവിതരണം നിഷേധിച്ചില്ല.അതേസമയം കെ എ പിള്ളയെ അറിയില്ലെന്ന വാദവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള ഇന്നലെ രംഗത്തെത്തി. അങ്ങാടിക്കല്‍മലയില്‍ ബിജെപിക്കായി പണം വിതരണം നടത്തിയ സംഭവം സംഘടനയുടെ അറിവോടെയല്ല. തന്നെ ജയിപ്പിക്കാന്‍ പലരും വരും. അവരൊക്കെ ആരാണെന്ന് പ്രവര്‍ത്തകര്‍ക്ക് മാത്രമേ അറിയു, തനിക്ക് അറിയില്ല. കുട്ടികള്‍ക്ക് പണം നല്‍കിയത് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടല്ലാത്തതുകൊണ്ട് നിയമപരമായ പ്രശ്നങ്ങളില്ലെന്നും ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ വാദിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments