പാക് വെബ്സൈറ്റുകളില്‍ വീണ്ടും മലയാളി ഹാക്കര്‍മാരുടെ ആക്രമണം. പാക് വെടിവെപ്പില്‍ ജമ്മു കശ്മീരില്‍ എട്ടുമാസം പ്രായമുള്ള നിധിന് കുമാര്‍ എന്ന കുട്ടി കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് സൈബര്‍ ആക്രമണം നടത്തിയത്. മലയാളി സൈബര്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സാണ് പാക് സൈറ്റുകള്‍ തകര്‍ത്തത്. ഹാക്ക് ചെയ്ത പാക് സൈറ്റുകളുടെ വിവരങ്ങള്‍ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
മല്ലു സൈബര്‍ സോളജിര്സ് എപ്പോളും നിങ്ങള്‍ മറക്കുന്നിടത്തു നിന്നു ആയിരിക്കും തുടക്കം. We are silent but we will never forget . പാകിസ്താനി സൈനികരുടെ തോക്കിന്റെ ഏറ്റവും ഒടുവിലത്തെ ഇര . വെറും 8 മാസം മാത്രം പ്രായമുള്ള മുലപ്പാലിന്റെ ഗന്ധം പോലും വിട്ടുമാറാത്ത നിധിന് .. സങ്കടപ്പെടാന്‍ ആരും ഉണ്ടാകില്ല , നവമാധ്യമങ്ങളിലെ പുരോഗമന വാദികള്‍ ആരും ഈ വാര്‍ത്ത കാണില്ല , ആരും പ്രൊഫൈല്‍ പിക്ചര്‍ മാറ്റി അനുശോചന അറിയിക്കാന്‍ തിടുക്കപെടില്ല , ജസ്റ്റിസ് ഫോര്‍ എന്ന ഹാഷ് റ്റാഗുകള്‍ ഉണ്ടാകില്ല കാരണം കൊല്ലപ്പെട്ട കുഞ്ഞിന് മതമില്ല. ഇതില്‍ കൊയ്യാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ ഇല്ല . എന്നാല്‍ ഞങ്ങള്‍ക്കിതു ഒരിക്കലും മറക്കാന്‍ കഴിയില്ല … കശക്കി എറിയപ്പെട്ടത് നാളയുടെ വാഗ്ദാനം ആണ് . അവനു വേണ്ടി ഞങ്ങള്‍ ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യും .ഈ കുഞ്ഞിന് വേണ്ടി മാത്രം അല്ല സമൂഹത്തില്‍ സ്വലാഭങ്ങള്‍ മാത്രം ലക്ഷ്യമാക്കി മുറവിളി കൂട്ടുന്നവര്‍ക്കിടയില്‍ ഇത് പോലെ നിശ്ശബ്ദരാക്കപെട്ട അനേകമായിരം നിധിന്മാര്ക്ക് വേണ്ടി മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ജീവന്റെ അവസാന ശ്വാസം നിലക്കുന്നത് വരെയും പ്രതികരിച്ചിരിക്കും .. ഈ പൊന്നോമനക്കു പകരം ആവില്ല എന്നറിയാം എന്നാലും സൈന്യം എന്ന ബാനറില്‍ നിലകൊള്ളുന്ന പാക് തീവ്രവാദികള്‍ക്ക് ഉള്ള മുന്നറിയിപ്പായി ഈ ഗവണ്മെന്റ് സൈറ്റുകള്‍ ഞങ്ങള്‍ ഇങ്ങു എടുക്കുന്നു . കൂടെ കുറച്ചു പേരുടെ ഡീറ്റൈല്‍സും പുറത്തു വിടുന്നു
pakistan army done it again they murdered a 8-month-old baby “Nidithin” , only cowards can do this act, once again Pak army shows what they really are and what moral decay they have, we promise their cruelty never go unpunished, for mother who lost her newborn we dedicate this op, Data dump : https : // mega. nz /#F !nyQUXAJa
Decryption Key : !ZRJA4DQfqB1JGq_sCaToaQ
#MalluCyberSoldiers #Op_payback