നിപ്പാ വൈറസിന്റെ പിടിയിലാണ് സംസ്ഥാനം.നിപ വിഷയത്തില്‍ സത്വര നടപടികളാണ് സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. വൈറസ് ബാധ തിരിച്ചറിയാന്‍ വൈകിയെന്ന ആക്ഷേപത്തില്‍ കഴമ്ബില്ല. സാബിത്തിനെ ഉള്‍പ്പെടുത്തിയാല്‍ 17 പേരാണ് നിപ മൂലം മരിച്ചത്. രണ്ടാം ഘട്ട വൈറസ് ബാധ തടയാനും മുന്‍കരുതല്‍ എടുത്തുവെന്നും അടിയന്തര ചര്‍ച്ചക്ക് മറുപടിയായി ആരോഗ്യ മന്ത്രി സഭയില്‍ പറഞ്ഞു.ജൂണ്‍ മാസം അവസാനം വരെ ജാഗ്രത തുടരണം. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് 12 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആരോഗ്യ വകപ്പിന്റെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് നിപ കോഴിയിലൂടെ പരക്കുമെന്ന് പ്രചാരണം നടത്തിയ 5 പേരെ അറസ്റ്റ് ചെയ്തുവെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
നിപ്പാ- സത്വര നടപടികൽ സ്വീകരിച്ചുവെന്ന് ആരോഗ്യമന്ത്രി
RELATED ARTICLES