സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ വന്ന പോസ്റ്റ് ഷെയര്‍ ചെയ്ത അംഗപരിമിതനായ സര്‍ക്കാര്‍ ജീവനക്കാരന് സസ്പെന്ഷന്. കെവിന്റെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഷെയര്‍ ചെയ്തത്. കോണ്‍ഗ്രസ് അനുകൂല ഉദ്യോഗസ്ഥ സംഘടനയായ എന്‍.ജി.ഒ അസോസിയേഷന് നേതാവും പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ്സ് സബ്ഡിവിഷനിലെ ഹെഡ് ക്ലര്‍ക്കുമായ മധുവിനെതിരെയാണ് നടപടി. പൊതുമരാമത്ത് മന്ത്രിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ (പൊതുഭരണം) സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് മധുവിനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് മധു പ്രതികരിച്ചു.