ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതി. മറ്റൊരു കന്യാസ്ത്രീയുടെ പിതാവാണ് പരാതിയുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത് . ബിഷപ്പ് മകളെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യാസ്ത്രീയുടെ പിതാവ് പറയുന്നത്. മദര്‍ സുപ്പീരിയറിന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീക്കെതിരെ പരാതി എഴുതി വാങ്ങിയതായും പിതാവ് ആരോപിപ്പിക്കുന്നു. ബിഷപ്പിനെതിരെ ലൈംഗിക പീഡനം ചൂണ്ടിക്കാട്ടി പരാതി നല്കിയ കുറവിലങ്ങാട് സ്വദേശിയായ കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്നലെയാണ് മജിസ്ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തിയത്. പൊലീസിന് നല്കിയ മൊഴി തന്നെയാണ് മജിസ്ട്രേറ്റിന് മുന്നിലും കന്യാസ്ത്രീ ആവര്‍ത്തിച്ചത്.
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ്
RELATED ARTICLES