നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ വേണ്ടത്ര കൂടിയാലോചനക്ക് ശേഷമായിരുന്നു ‘അമ്മ’യില്‍ തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് നടന് കമല്ഹാസന്. വിമന്‍ ഇന്‍ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണക്കുന്നതായും കൊച്ചിയില്‍ സ്വകാര്യ പരിപാടിയില്‍ പെങ്കടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു. മതേതര രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. അഭിനയിക്കാന്‍ അറിയാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്. അതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും താന്‍ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്നും കമല്ഹാസന് പറഞ്ഞു.
ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത രീതിയെക്കുറിച്ചു വിമർശനവുമായി കമല്ഹാസന്
RELATED ARTICLES