Monday, May 6, 2024
HomeNationalഭൂരിഭാഗം മുസ്ലീങ്ങളും അയോധ്യയില്‍ രാമക്ഷേത്രം ആഗ്രഹിക്കുന്നതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി

ഭൂരിഭാഗം മുസ്ലീങ്ങളും അയോധ്യയില്‍ രാമക്ഷേത്രം ആഗ്രഹിക്കുന്നതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി

ഭൂരിഭാഗം മുസ്ലീങ്ങളും അയോധ്യയില്‍ രാമക്ഷേത്രം ആഗ്രഹിക്കുന്നതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. അയോധ്യ വിഷയം രാഷ്ട്രീയ പ്രശ്‌നമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘മറ്റ് രാമഭക്തരെപ്പോലെ ഞാനും അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്രം പണിയാന്‍ ആഗ്രഹിക്കുന്നു. നിലവില്‍ പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി വിധിയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ബിജെപി എല്ലായ്‌പ്പോഴും രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂല നിലപാടാണ് സ്വീകരിക്കുക’ മൗര്യ പറഞ്ഞു. ലോക്‌സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിലെ സ്ഥിതി വ്യത്യസ്തമാണ്. അതിനാലാണ് രാമക്ഷേത്ര നിര്‍മ്മാണ ബില്‍ പാസാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒത്തുതീര്‍പ്പ് ചര്‍ച്ചകളോ നിയമ നിര്‍മ്മാണമോ ആണ് അയോധ്യ പ്രശ്‌നത്തിന്റെ പരിഹാരമെന്ന് മൗര്യ നേരത്തെ പ്രസ്താവിച്ചിരുന്നു. കോടതി വിധി വരാന്‍ ഇനിയും ഏറെ സമയമെടുത്താല്‍ ഈ മാര്‍ഗ്ഗങ്ങള്‍ ആലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ സ്ഥാനത്താണ് ബാബരി മസ്ജിദ് പണിതതെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാകുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments