തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി ഇപ്രൂവ്മെന്റ് പരീക്ഷ മാറ്റി. പരീക്ഷ വെള്ളിയാഴ്ച നടത്തും. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച ശിവസേന ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിയത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമലയില്‍ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്
സംസ്ഥാനത്ത് തിങ്കളാഴ്ച ശിവസേന ഹര്‍ത്താല്‍ പരീക്ഷകള്‍ മാറ്റി
RELATED ARTICLES