കേന്ദ്രനിര്‍ദേശം തള്ളി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്ക്കണമെന്ന് കേന്ദ്രനിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ തള്ളിയത്. ജയ്റ്റ്ലി പറയുന്നതില്‍ എന്തു ന്യായമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നു തോമസ് ഐസക് വ്യക്തമാക്കി. 9 രൂപയോളം പെട്രോളിന് നികുതി കേന്ദ്രം കൂട്ടിയിട്ടാണ് ഇപ്പോള്‍ 1.50 രൂപ കുറച്ചത്. കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ നികുതികള്‍ ആദ്യം പൂര്‍ണമായും കുറയ്ക്കട്ടെ. അതിന് ശേഷം കേന്ദ്രത്തിന്റെ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശം പരിശോധിക്കുമെന്നും കേരള സര്ക്കാര്ഇതിനുമുന്പ് നികുതി കുറച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാന്‍ പറയുന്ന ജയ്റ്റ്ലിയാണു ഇന്ധനനികുതി കൂട്ടിയതെന്നും അതു കുറച്ചിട്ടു സംസ്ഥാനങ്ങളോടു സംസാരിക്കാന്‍ വന്നാല്‍ മതിയെന്ന് തോമസ് ഐസക് വ്യക്തമാക്കി.
ഇന്ധനനികുതി കുറയ്ക്കണമെന്ന് കേന്ദ്രനിര്‍ദേശo തോമസ് ഐസക് തള്ളി
RELATED ARTICLES