Monday, May 6, 2024
HomeKeralaഐ ജി മനോജ് അബ്രഹാമിനെ 'പോലീസ് നായ' എന്ന് വിളിച്ച ബി.ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു

ഐ ജി മനോജ് അബ്രഹാമിനെ ‘പോലീസ് നായ’ എന്ന് വിളിച്ച ബി.ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഐ ജി മനോജ് എബ്രഹാം. ഇദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉന്നയിച്ചത്.

കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ശബരിമല യുവതി പ്രവേശ വിഷയത്തില്‍ എറണാകുളം റേഞ്ച് ഐ.ജി ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണന്‍ ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചത്.മനോജ് അബ്രഹാമിനെ ‘പോലീസ് നായ’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് അധിക്ഷേപിച്ചത്.

ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മനോജ് എബ്രഹാം എന്ന പോലീസ് നായയാണെന്നും എന്നിട്ട് അത് അയ്യപ്പഭക്തന്മാരുടെ തലയില്‍ക്കെട്ടിവയ്ക്കാന്‍ നോക്കുന്നു എന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.സാധാരണ പോലീസ് നായയ്ക്ക് ഒരു അന്തസുണ്ടാകുമെന്നും എന്നാല്‍ അദ്ദേഹത്തിന് അതില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.പ്രധാനമന്ത്രി ഉള്‍പ്പടെ ബി.ജെ.പി കേന്ദ്രസംസ്ഥാന നേതാക്കളെ സി.പി.എം മോശമായ രീതിയില്‍ അവഹേളിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെ ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നും ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു. മനോജ് ഏബ്രഹാമിന്റെ നയങ്ങളെയാണ് താന്‍ കുറ്റപ്പെടുത്തിയതും വിമര്‍ശിച്ചതെന്നുമാണ് ഗോപാലകൃഷ്ണന്റെ വാദം. അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനും ബി.ജെ.പി ജില്ലാ നേതാക്കളുള്‍പ്പെടെ 200 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments