Tuesday, April 30, 2024
HomeKeralaകേരളത്തിൽ കോംഗോ പനി

കേരളത്തിൽ കോംഗോ പനി

കേരളത്തിൽ കോംഗോ പനി. ഗൾഫിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലാണ്. ഇയാളുടെ ശരീര സ്രവങ്ങള്‍ വിദഗ്ധ പരിശോധനക്കായി അയച്ചിരിക്കയാണ്. കേരളത്തില്‍ ആദ്യമായാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പനി പടരുന്നത് രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ്. ആര്‍.എന്‍.എ വൈറസുകളുടെ കുടുംബത്തില്‍പ്പെട്ട ഈ വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. രോഗം പിടിപെടുന്ന പത്തില്‍ നാലുപേര്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. കന്നുകാലികളിലും ആടുകളിലുമാണ് രോഗകാരണമായ വൈറസുകള്‍ പെരുകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ശക്തമായ പനി, വയറുവേദന, കണ്ണുകള്‍ക്കുണ്ടാവുന്ന അസ്വസ്ഥത, നടുവേദന, മസിലുകള്‍ക്ക് വേദന എന്നിവയാണ് കോംഗോപനിയുടെ ലക്ഷങ്ങള്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments