Tuesday, April 30, 2024
HomeInternationalമെക്സിക്കന്‍ മതിലിന് പണം അനുവദിക്കണം - ഡോണള്‍ഡ് ട്രംപ്

മെക്സിക്കന്‍ മതിലിന് പണം അനുവദിക്കണം – ഡോണള്‍ഡ് ട്രംപ്

മെക്സിക്കന്‍ മതിലിന് പണം അനുവദിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ സഹകരിച്ചില്ലെങ്കില്‍ മെക്സിക്കയുമായുള്ള അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേ സമയം നിലവിലെ ഭരണ സ്തംഭനം മൂലം ട്രഷറികള്‍ അടുത്ത ആഴ്ചയും അടഞ്ഞ് കിടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിലെ ഇരുസഭകളിലും ശക്തമായ പ്രതിഷേധമാണ് ട്രംപിന്റെ തീരുമാനത്തിനെതിരെ ഡെമോക്രാറ്റുകള്‍ തീര്‍ത്തത്. മതിലിന് പണം അനുവദിക്കാനാകില്ലെന്ന് തന്നെയാണ് ഡെമോക്രാറ്റുകളുടെ നിലപാട്. ഇതില്‍ ഇതുവരെ ഒരു അയവും വന്നിട്ടുമില്ല. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. പണം ലഭിച്ചില്ലെങ്കില്‍ മെക്സിക്കോക്കെതിരെ ഉപരോധം കൊണ്ടുവരുമെന്നും അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് കള്ളക്കടത്ത്, കുടിയേറ്റം എന്നിവ തടയാന്‍ മതില്‍ നിര്‍മാണം വേണമെന്ന് തന്നെയാണ് ട്രംപ് പറയുന്നത്.

ഇത്തരത്തിലുള്ള രാഷ്ട്രീയ, ഭരണ പ്രതിസന്ധി അമേരിക്കന്‍ സമ്പത്ത് ഘടനയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ജനുവരി മൂന്നിനാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ചേരുന്നത്. ഇതുവരെ ഇപ്പോഴത്തെ ഭരണ സ്തംഭനം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വിപണി, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം എന്നിവയ്ക്ക് സാരമായ പോറലേറ്റു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ട്രഷറികള്‍ അടുത്തയാഴ്ചയും അടഞ്ഞുകിടക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം തീയതിയും ട്രംപിന്റെ നിലപാടിനെതിരെ ആഞ്ഞടിക്കുമെന്നാണ് ഡൊമോക്രാറ്റുകള്‍ പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments