പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിച്ച ബര്‍ക ദത്ത് അടക്കമുള്ള രാജ്യത്തെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഭീഷണി സന്ദേശങ്ങള്‍ വരുന്നതായി പരാതി. ഭീകരാക്രമണത്തിന് ശേഷം കശ്മീരില്‍ ആക്രമണത്തിനിരയാകുന്ന സ്വദേശികള്‍ക്ക് താമസ സൗകര്യമൊരുക്കാമെന്ന് ബര്‍ക അടക്കമുള്ള പ്രമുഖര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ബര്‍ക ദത്ത് അവരുടെ സ്വകാര്യ നമ്ബറും സഹായത്തിനായി നല്‍കിയിരുന്നു.എന്നാല്‍, മാധ്യമ പ്രവര്‍ത്തകരുടെ നമ്പറുകള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പല അജ്ഞാത നമ്പറുകളില്‍ നിന്ന് വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും ജനനേന്ദ്രിയത്തിെന്റ ചിത്രമടക്കമുള്ള സന്ദേശങ്ങള്‍ വരികയും ചെയ്തു. മോശം സന്ദേശങ്ങള്‍ ലഭിച്ചതിെന്റ സ്ക്രീന്‍ ഷോട്ട് അടക്കം ബര്‍ക ദത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ എ.ബി.പി ന്യൂസ് റിപ്പോര്‍ട്ടറും നിലവില്‍ ന്യൂസ് ക്ലിക്കിലെ ജീവനക്കാരനുമായ അഭിഷര്‍ ശര്‍മക്കും വളരെ മോശപ്പെട്ട സന്ദേശങ്ങളാണ് എത്തിയത്.എന്നാല്‍ ഭീഷണി സന്ദേശങ്ങള്‍ വരുന്ന സാഹചര്യത്തില്‍ വാട്സ്ആപ്പ് ബര്‍ക ദത്തിനെ സഹായിക്കാമെന്ന് അറിയിച്ചു. വാട്സ്ആപ്പിെന്റ കമ്യൂണിക്കേഷന്‍സ് വിഭാഗം തലവന്‍ കാള്‍ വൂഗ് ബര്‍കയോട് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും സംസാരിച്ച് പ്രശ്ന പരിഹാരം തേടാമെന്ന് ഉറപ്പ് നല്‍കുകയും െചയ്തിട്ടുണ്ട്. ഭീഷണികളുയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹി പോലീസിന് പരാതി നല്കിയ മാധ്യമ പ്രവര്‍ത്തകരോട്, സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മധുര് വര്‍മ അറിയിച്ചു.
പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഭീഷണി സന്ദേശങ്ങള്‍
RELATED ARTICLES