Wednesday, May 1, 2024
HomeNationalബിജെപി എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപി എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുന്‍ ക്രിക്കറ്റ് താരവും ബീഹാറില്‍ നിന്നുള്ള ബിജെപി എംപിയുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദര്‍ബാംഗ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് കീര്‍ത്തി ആസാദ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് കീര്‍ത്തി ആസാദ് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായിരുന്ന കാലഘട്ടത്തില്‍ അരുണ്‍ ജയ്‍റ്റ്ലി അഴിമതി നടത്തിയെന്ന ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ബിജെപി കീര്‍ത്തി ആസാദിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. 2015 ലായിരുന്നു സസ്‌പെന്‍ഷന്‍. പിന്നീട്, ആസാദ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. 2016ല്‍ ആസാദിന്‍റെ ഭാര്യ പൂനം ആം ആദ്മിയില്‍ ചേര്‍ന്നതോടെയായിരുന്നു ഇത്. ഇതിന് ശേഷം 2017ല്‍ പൂനം ആം ആദ്മിയില്‍ നിന്ന് രാജിവെച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മൂന്ന് തവണ എംപിയായിട്ടുണ്ട് കീര്‍ത്തി ആസാദ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments