Tuesday, April 30, 2024
HomeNationalപാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര നടപടിക്കെതിരെ അഖിലേഷ് യാദവ്

പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര നടപടിക്കെതിരെ അഖിലേഷ് യാദവ്

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിട്ടും പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര നടപടിക്കെതിരെ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി തലവനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സര്‍ക്കാര്‍ എന്ത് കാത്തിരിക്കുകയാണന്നായിരുന്നു അഖിലേഷിന്റെ ചോദ്യം. മൂന്ന് ദിവസം പാലിച്ച മൗനം വീണ്ടും തുടരുന്നത് എന്തര്‍ത്ഥത്തിലാണ്? ഓരോ ദിവസവും ജവാന്‍മാരുടെ മൃതദേഹത്തിനൊപ്പം ബി.ജെ.പി നേതാക്കള്‍ ചിരിതൂകി അനുഗമിക്കുന്നതും അവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതും കാണുന്നുണ്ട്. അല്ലാതെ മറ്റൊന്നും കാണുന്നില്ല. എന്ത് കാത്തിരിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് അറിയാനുള്ളത്. – അഖിലേഷ് പറഞ്ഞു. പുല്‍വാമയില്‍ ഇന്ന് നടന്ന ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments