ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വന്‍ ഭക്തജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്.പുലര്‍ച്ചെ അഞ്ചിന് നടതുറന്ന് ക്ഷേത്രനട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടന്നു. തുടര്‍ന്ന് ഗണപതി ഹോമവും പതിവ് പൂജകളും നടന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേരുന്നത്. അതേസമയം യുവതി പ്രവേശനം സംബന്ധിച്ച ആശങ്കള്‍ ഉള്ളതിനാല്‍ കര്‍ശന സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 19 ന് ഹരിവരാസനം പാടി നടയടക്കുന്നതോടെയാണ് ഇടവമാസ പൂജകള്‍ അവസാനിക്കുന്നത്. 19 വരെ എല്ലാ ദിവസവും നെയ്യഭിഷേകം, കളകാഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ തുടങ്ങിയവ ഉണ്ടാകും.
ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
RELATED ARTICLES