Friday, May 3, 2024
HomeKeralaസണ്ണി ലിയോണിനു 'വെടിയേറ്റു'

സണ്ണി ലിയോണിനു ‘വെടിയേറ്റു’

സണ്ണി ലിയോണിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന ലൊക്കേഷനിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തോക്ക് ചൂണ്ടി നില്‍ക്കുന്ന നായകന്‍ സണ്ണി ലിയോണിനെ വെടിയുതിര്‍ക്കുകയും പിന്നാലെ നിലത്ത് വീണ സണ്ണി അനക്കമില്ലാതെ കിടക്കുന്ന വീഡിയോയാണിത്. കുറച്ചുനേരം കഴിഞ്ഞിട്ടും സണ്ണി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നടനും സംവിധായകനും ഒന്നു പേടിച്ചു. പിന്നാലെ അടുത്ത് നിന്നവരെല്ലാം സണ്ണിക്ക് ചുറ്റും കൂടി നിന്നു. അനക്കമില്ലാതെ കിടന്നത് സഹപ്രവര്‍ത്തകരെ പറ്റിക്കുന്നതിന് വേണ്ടിയായിരുന്നു. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. വെടിയേറ്റ് വീഴുന്ന വീഡിയോ ആണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി ആദ്യം പങ്കുവച്ചത്.
ഇതോടെ ആരാധകരിലും ഇത് ആശങ്കയുണ്ടാക്കി. വീഡിയോ വൈറലായതോടെ ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് വെളിപ്പെടുത്തി സണ്ണി തന്നെ രംഗത്തെത്തി. താന്‍ പറ്റിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു വിഡിയോ നടി പങ്കുവയ്ക്കുകയായിരുന്നു. ഹൊറര്‍ കോമഡി ചിത്രം കൊക്ക കോളയാണ് റിലീസിനൊരുങ്ങുന്ന സണ്ണിയുടെ പുതിയ ചിത്രം. കൂടാതെ സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം രംഗീലയിലും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments