Sunday, May 19, 2024
HomeInternationalഉപഭോക്താക്കളുടെ സ്വകാര്യ നിമിഷങ്ങൾ പോലും ഐഫോൺ റെക്കോര്‍ഡ് ചെയ്യുന്നതായി റിപ്പോർട്ട്

ഉപഭോക്താക്കളുടെ സ്വകാര്യ നിമിഷങ്ങൾ പോലും ഐഫോൺ റെക്കോര്‍ഡ് ചെയ്യുന്നതായി റിപ്പോർട്ട്

ഉപഭോക്താക്കളുടെ ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകള്‍, വ്യാപാരകരാറുകള്‍, മറ്റ് സാധനങ്ങളുടെ വില്‍പ്പന എന്നിവ ആപ്പിള്‍ ഐഫോണിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റ് ആയ ‘സിറി’ ഉപഭോക്താക്കളുടെ സമ്മതമിലാതെ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നതായി പരാതി. ‘സിറി’യുടെ പ്രവര്‍ത്തനരീതി വിലയിരുത്താനായി ഉള്ള നിരീക്ഷകരുടെ കൂട്ടായ്മയാണ് ഈ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കുന്നത്. സിറിയുടെ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കാനും അത് വിലയിരുത്താനുമുള്ള ചുമതലയാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. ഷിഫ്റ്റ് അനുസരിച്ച്‌ ആയിരത്തിലധികം റെക്കോര്‍ഡിങ്ങുകളാണ് ഇവര്‍ ശ്രവിച്ചത്. ഇക്കൂട്ടത്തിലുള്ള ഒരാളാണ് ഈ വിവരം ഇപ്പോള്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. ഇയാള്‍ ഒരു ഉപഭോക്താവിന്റെയും വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

‘ഏതാനും സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള റെക്കോര്‍ഡിങ്ങുകളാണ് ഞങ്ങള്‍ ശ്രവിക്കേണ്ടിയിരുന്നത്. ഇക്കൂട്ടത്തില്‍ സ്വകാര്യ വിവരങ്ങള്‍, സംഭാഷണ ശകലങ്ങള്‍ എന്നിവ ഞങ്ങള്‍ കേട്ടു. പക്ഷെ ഇതില്‍ കൂടുതലും സിറി തന്നെ നല്‍കുന്ന നിര്‍ദ്ദേശങ്ങളായിരുന്നു.’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജോലിക്കാരന്‍ പറയുന്നു. ഗ്ലോബ്ടെക് എന്ന ഐറിഷ് കമ്ബനിയുടെ ജോലിക്കാരാണ് ഈ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കുന്നത്. സിറി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ശബ്ദവിവരങ്ങള്‍ ചിലര്‍ കേള്‍ക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ല എന്നാണ് ആപ്പിള്‍ പറയുന്നത്. ഈ വിവരം പുറത്ത് നിരീക്ഷകര്‍ക്ക് ‘സിറി’യുടെ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കാനുള്ള അനുമതി കഴിഞ്ഞ മാസം ആപ്പിള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ തന്നെയാണ് ഈ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കാന്‍ കോണ്‍ട്രാക്ടര്‍മാരെ നിയോഗിച്ചതെന്നാണ് ഇത്തരത്തിലുള്ള ഒരു കോണ്‍ട്രാക്ടര്‍ കഴിഞ്ഞ മാസം വെളിപ്പെടുത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ആപ്പിള്‍ ചെയ്യുന്നതെന്നാണ് വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments