Thursday, May 2, 2024
HomeNationalആഢംബരങ്ങളുടെ ആള്‍ദൈവം പ്രതിക്കൂട്ടിൽ

ആഢംബരങ്ങളുടെ ആള്‍ദൈവം പ്രതിക്കൂട്ടിൽ

ബലാത്സംഗക്കേസില്‍ നിയമനടപടി നേരിടുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മിത് റാം റഹീം സിങ്ങ് കുറ്റക്കാരനാണെന്ന​ വിധി പുറത്തുവന്നതിന്​ പിന്നാലെ വ്യാപക സംഘര്‍ഷം. പാഞ്ച്​ഗുലയിലെ സി.ബി.ഐ കോടതിക്ക്​ സമീപത്താണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. വിവിധ സ്ഥലങ്ങളിലെ ആക്രമണങ്ങളില്‍ 32പേര്‍ കൊല്ലപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. 350തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെയും പൊലീസ്​സ്റ്റേഷനുകള്‍ക്കുനേരെയും ഗുര്‍മീതിന്‍റെ അനുയായികള്‍ ആക്രമണം നടത്തി. ഒരു റെയില്‍വേ സ്റ്റേഷനും വൈദ്യുത നിലയത്തിനും തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സമാധാനം പുലര്‍ത്തണമെന്ന്​പഞ്ചാബ്​മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്​ജനങ്ങളോട്​അഭ്യര്‍ഥിച്ചു. 1948ല്‍ സ്ഥാപിക്കപ്പെട്ട സാമൂഹിക ആത്മീയ സന്നദ്ധ സംഘടനയായ ദേര സച്ച സൗദയുടെ ഇപ്പോഴത്തെ നേതാവാണ്​ഗുര്‍മീത്​റാം റഹീം. ലക്ഷക്കണക്കിന്​ആരാധകരും അനുയായികളുമുണ്ട് ഗുര്‍മീത്​റാം റഹീം സിങ്ങിന്. ആത്മീയ നേതാവ്​എന്നതിലുപരി നടന്‍, സംവിധായകന്‍, പാട്ടുകാരന്‍, വ്യവസായി എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു.​1990 സെപ്തംബര്‍ 23ലാണ് ഗുര്‍മിത് ദേര സച്ചാ സൗദ എന്ന പ്രസ്ഥാനത്തിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. Z കാറ്റഗറി സുരക്ഷയുള്ള വി.വി.ഐ.പിയാണ് ഗുര്‍മീത്​റാം റഹീം. കൂടാതെ 10,000 പേരടങ്ങുന്ന സ്വകാര്യ സൈനിക ഗ്രുപ്പും സ്വന്തമായുണ്ട്.

ഗുര്‍മീത്​റാം റഹീം 1967 ആഗസ്ത്​15ന്​രാജസ്ഥാനിലെ ഗംഗാനഗറില്‍ നസീബ്​കൗറിന്‍റെയും മഘര്‍ സിങ്ങിന്‍റെയും മകനായാണ് ജനനം. ഭാര്യ ഹര്‍ജീത്​കൗര്‍, ഒരാണും രണ്ടു പെണ്ണുമുള്‍പ്പെടെ മൂന്നു മക്കള്‍. അഞ്ച്​സിനിമകളുടെ രചന-സംവിധാനം നിര്‍വഹിച്ചു. ആ സിനിമകളിലെല്ലാം അഭിനയിച്ചിട്ടുമുണ്ട്​. സിനിമ ആല്‍ബം ഗാനങ്ങളില്‍ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചു. പാടുകയും ചെയ്തു. ഗുര്‍മീത്​റാം റഹീം പലതവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. വാഗമണില്‍ ഷൂട്ട്‌ ചെയ്ത സംഗീത ആല്‍ബവും പുറത്തിറങ്ങിയിട്ടുണ്ട്. വാഗമണില്‍ ആശ്രമം തുടങ്ങാന്‍ ആഗ്രഹിക്കുന്നു എന്നും സ്കൂളുകള്‍ ഏറ്റെടുക്കാന്‍ താല്പര്യം ഉണ്ടെന്നും പറയുകയുണ്ടായി. വലിയ ആഢംബര പ്രിയനാണ് ഗുര്‍മീത്. ഗുര്‍മിത് റാം റഹീംന്‍റെ പേരില്‍ 53 ലോക റെക്കോഡുകളുണ്ട്. വിവിധ വിഭാഗങ്ങളിലായി 53 ലോക റെക്കോര്‍ഡുകളാണ് റാം റഹിമിനുള്ളത്. ഇതില്‍ 17 എണ്ണം ഗിന്നസ് റെക്കോര്‍ഡാണ്. 27 എണ്ണം ഏഷ്യ ബുക്ക് റെക്കോര്‍ഡും ഏഴെണ്ണം ഇന്ത്യ ബുക്ക് റെക്കോര്‍ഡും രണ്ടെണ്ണം ലിംക റെക്കോര്‍ഡുമാണ്.യു.കെ ആസ്ഥാനമായ വേള്‍ഡ് റെക്കോ‍ഡ്സ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.
1999ല്‍ ആശ്രമത്തില്‍ വെച്ചു രണ്ട് സന്യാസികളെ ഗുര്‍മീത് സിങ് ബലാത്സംഗം ചെയ്ത കേസിലാണ് കോടതി വിധി വന്നിരിക്കുന്നത്. 2002ല്‍ ഗുര്‍മീതിന്‍റെ വനിതാ അനുയായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയിക്കയച്ച ഊമക്കത്തിലൂടെയയിരുന്നു കേസിന്‍റെ ​തുടക്കം. ഗുര്‍മീത് ​സിങ്​ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിക്കുന്ന കത്ത് സംബന്ധിച്ച്‌ ​അന്വേഷണം നടത്താന്‍ സി.ബി.ഐയെ ഏല്‍പ്പിക്കുകയായിരുന്നു. അതേവര്‍ഷം തന്നെ ദേര സച്ച സൗദ​യെയും ദേര മാനേജര്‍ രഞ്ജിത്​ സിങ്ങിന്‍റെ കൊലപാതകത്തെയും കുറിച്ച്‌​ ലേഖനം എഴുതിയ മാധ്യമ പ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തി എന്ന കേസും ഗുര്‍മീതിനെതിരെ ചുമതതിയിട്ടുണ്ട്. ഈ കേസിലും ഗുര്‍മീത്​ വിചാരണ നേരിടുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments