Friday, April 26, 2024
HomeKeralaസംസ്ഥാനത്ത് 24 മണിക്കൂര്‍ പണിമുടക്ക്

സംസ്ഥാനത്ത് 24 മണിക്കൂര്‍ പണിമുടക്ക്

ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് 24 മണിക്കൂര്‍ പണിമുടക്ക്. സ്ഥിരംതൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ട്രേഡ് യൂനിയന്‍ സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സർവീസ് , അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി ബസുകളും നിരത്തിലിറങ്ങില്ല. കടകള്‍ അടച്ച്‌ വ്യാപാരികളും പണിമുടക്കും. പണിമുടക്ക് പ്രമാണിച്ച്‌ തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ ജില്ല കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കും. നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments