നിപ്പ വെെറസ്: കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്

fruits

കേരളത്തെ ഭീതിയിലാഴ്‌ത്തിയ ​നിപ്പ വെെറസ് ബാധയുടെ പശ്ചാലത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മറ്റ് ചില ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നേരത്തെ തന്നെ കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും, പച്ചക്കറികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്ന്​ സൗദി അറേബ്യയിലേക്ക്​ വന്‍തോതില്‍ പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്​. നിപ്പയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തിയത് സംസ്ഥാനത്തെ സാമ്ബത്തിക സ്ഥിതിയെ തന്നെ ബാധിക്കും.