പെണ്‍കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ചെന്ന കേസ് ; ഇരയുടെ അമ്മയും കൂറുമാറി

torture

കൊട്ടിയൂരിലെ പള്ളി മേടയില്‍ പെണ്‍കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ചെന്ന കേസില്‍ ഇരയായ കുട്ടിയുടെ അമ്മയും കൂറുമാറി. വൈദീകനെതിരെ പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ ജനന തീയതി രേഖപ്പെടുത്തിയത് തെറ്റാണെന്നും ഇവര്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടിയും കൂറു മാറിയിരുന്നു. കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനന തീയതി തെറ്റാണ്. രേഖകളില്‍ ഉള്ളതും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനന തീയതിയല്ല. പെണ്‍കുട്ടി 1997 ലാണ് ജനിച്ചത്. രേഖയില്‍ 1999 ലാണെന്നാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ പറഞ്ഞു. വൈദീകനെതിരെ പരാതിയില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. ഇതോടെ കോടതി ഇവരെ കൂറു മാറിയതായി പ്രഖ്യാപിച്ചു. നേരത്തെ പെണ്‍കുട്ടിയും കോടതിയില്‍ കൂറുമാറിയിരുന്നു .പരസ്പര സമ്മതത്തോടെയാണ് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കി.