ലൂഡോ ഗെയിം കളിയ്ക്കാന്‍ പണമില്ല; സ്വയം പണയപ്പെടുത്തി സ്ത്രി..!! ഒടുവിൽ

ഉത്തർപ്രദേശ്: മൊബൈലിൽ ലൂഡോ ഗെയിം കളിയ്ക്കാന്‍ പണമില്ലാത്തതിനാൽ സ്വയം പണയപ്പെടുത്തി ഒരു സ്ത്രി. നഗർ കോട്‌വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ലൂഡോ ഗെയിമിന് അടിമയായിരുന്ന സ്ത്രി രാജസ്ഥാനിൽ ജോലി ചെയ്തിരുന്ന ഭർത്താവ് അയക്കുന്ന പണം ഉപയോഗിച്ചായിരുന്നു കളിച്ചുകൊണ്ടിരുന്നത്. എന്നാൽ പിന്നീട് പന്തയം വയ്ക്കാന്‍ പണമില്ലാതെ വന്നതോടെ സ്വയം പണയപ്പെടുത്തുകയായിരുന്നു. എന്നാൽ വാതുവെയ്ച്ച കളിയിലും യുവതി തോറ്റതിനു പിന്നാലെ മറ്റോരാൾക്കൊപ്പം ജീവിക്കാന്‍ നിർബന്ധിതയായി.

മറ്റ് വഴികൾ ഇല്ലാതെ വന്നതോടെ യുവതി ഭർത്താവിനെ തന്നെ കാര്യം അറിയിച്ചു. പിന്നാലെ ഭർത്താവ് പ്രതാപ്ഗഢിൽ എത്തി പൊലീസിൽ പരാതി നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം പോസ്റ്റ് ചെയ്ത സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇവർക്ക് 2 കുട്ടികളുണ്ട്. യുവതി നിലവിൽ പന്തയം വച്ച് തോറ്റയാൾക്കൊപ്പം താമസിച്ചുവരികയാണെന്നും ഇയാളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും സുബോധ് ഗൗതം