വിഴിഞ്ഞത്ത് സമവായ നീക്കം; അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്ത് സജീവമായ സമവായ നീക്കവുമായി സർക്കാർ. വിഴിഞ്ഞം വിഷയം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി മന്ത്രിസഭ ഉപ സമിതിയുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്
ഇന്ന് വൈകീട്ട് 5 ന് മന്ത്രിസഭ ഉപസമിതി യോഗം ചേരും. അതിന് ശേഷം സമര സമിതിയുമായി ചർച്ച നടത്തിയേക്കും.

കർദ്ദിനാൾ ക്ലിമിസ് ബാവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി ചർച്ച നടത്തുകയും ശേഷം ക്ലിമിസ് ബാവ മുഖ്യമന്ത്രിയുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു. തുറമുഖത്തെ തീരശോഷണം പഠിക്കാനുള്ള സമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന ഒരു വ്യക്തിയുണ്ടായിരിക്കണമെന്ന നിർദ്ദേശമാണ് ചർച്ചയിൽ പ്രധാന ആവശ്യം.

തീരശോഷണത്തെ തുടർന്ന് വാടക വീടുകളിൽ കഴിയുന്നവർക്ക് അനുവദിച്ച വാടക തുക വർത്തിപ്പിക്കണം, പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേസ് പിൻ വലിക്കണം, തുടങ്ങിയവ അടക്കം ചർച്ചയായി. ഈ ചർച്ചകളിൽ പശ്ചാത്തലം മന്തിമാരെ മുഖ്യമന്ത്രി ധരിപ്പിച്ച ശേഷംമാവും സർക്കാർ തലത്തിൽ തീരുമാനമുണ്ടാകുക