ഹനാനെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ ഒരാള്‍ കൂടി പിടിയില്‍.

hanan

മീന്‍ വിറ്റ് ഉപജീവനമാര്‍ഗ്ഗം കഴിച്ചിരുന്ന കോളജ് വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ ഒരാള്‍ കൂടി പിടിയില്‍.കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ റൗഫാണു പിടിയിലായത്. ഇതോടെ ഹനാനെതിരെ സൈബര്‍ അറ്റാക്ക് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.കഴിഞ്ഞ ദിവസം അടിമാലി ചേരാംകുന്നില്‍ ബേസില്‍ സക്കറിയയെ (27) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചങ്ങനാശേരി സ്വദേശി പ്രശാന്ത്, ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍, കൊല്ലം സ്വദേശി സിയാദ് എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സൈബര്‍ സെല്‍ അന്വേഷണ സംഘത്തിനു കൈമാറിയ 24 കുറ്റവാളികളുടെ പട്ടികയിലെ അഞ്ചു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.