ഡേവിഡ് ജയിംസ് കേരള ബ്ലാസ്‌റ്റേഴ്സ് പരിശീലകനായി 2021 വരെ

david james

കേരള ബ്ലാസ്‌റ്റേഴ്സ് പരിശീലകനായി ഡേവിഡ് ജയിംസ് തുടരും. ഇതിനായുള്ള കരാറില്‍ മാനേജ്മെന്റ് ഒപ്പുവെച്ചു. 2021 വരെയാണ് കരാറിന്റെ കാലവധി. എഎഫ്സി കപ്പില്‍ സ്ഥാനം പിടിക്കുകയാണ് ലക്ഷ്യമെന്ന് ഡേവിഡ് ജെയിംസ് അറിയിച്ചു. നാലാം സീസണില്‍ റെനി മ്യൂലെന്‍സ്റ്റീന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പരിശീലക സ്ഥാനത്തേയ്ക്ക് ഡേവിഡ് ജയിംസ് എത്തിയത്. ഇദ്ദേഹത്തിന് കീഴില്‍ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും സെമിയില്‍ യോഗ്യത നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഡേവിഡ് ജെയിംസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്. താന്‍ കണ്ടതില്‍ ഏറ്റവും മോശം പരിശീലകനാണ് ഡേവിഡ് ജെയിംസ് എന്നാണ് ബെര്‍ബറ്റോവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ പ്രതികരണവുമായി മൈക്കല്‍ ചോപ്രയും ഇയാന്‍ ഹ്യുമും രംഗത്ത് വന്നിരുന്നു. അതേസമയം അടുത്ത മാസം നടക്കുന്ന സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്‌റ്റേഴ്സിനായി ബെര്‍ബറ്റോവ് കളത്തലിറങ്ങില്ലെന്നാണ് സൂചന.