വാകത്താനത്ത് പോലീസ് ചോദ്യം ചെയ്ത് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയില്‍

changanassery suicide

പോലീസ് ചോദ്യം ചെയ്ത് ശേഷം വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയില്‍. കോട്ടയം ചങ്ങനാശ്ശേരിയിലെ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്നു സുനില്‍ – രേഷ്മ ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയായിരുന്നു മരിച്ച സുനില്‍. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് പോലീസ് ഇവരെ ചോദ്യംചെയ്തത്. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്താലാണ് അവർ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ മാത്രമാണ് തങ്ങൾ ചെയ്തതെന്ന് പോലീസ് . മര്‍ദിക്കുകയോ മാനസിക ആഘാതം ഏൽപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു.