ഉത്തര്‍പ്രദേശില്‍ ‘എട്ടാം ക്‌ളാസ്സുകാരൻ’ രോഗിയെ ശസ്​ത്രക്രിയ ചെയ്തു

arrest

ഉത്തര്‍പ്രദേശില്‍ ‘എട്ടാം ക്‌ളാസ്സുകാരൻ’ രോഗിയെ ശസ്​ത്രക്രിയ ചെയ്തു . ശാമ്​ലി ജില്ലയിലെ ആര്യന്‍ ആശുപത്രി ഉടമയായ നര്‍ദേവ്​ സിങ്ങാണ്​​ പിടിയിലായത്​. എട്ടാം ക്ലാസ്​ വിദ്യാഭ്യാസം മാത്രമുള്ള നര്‍ദേവ്​ രോഗിയെ ശസ്​ത്രക്രിയ ചെയ്തത്. ഇതിന്ററെ വീഡിയോ സമൂഹ മാധ്യമങ്ങളുടെ വൈറലായതോടെ​ നര്‍ദേവ്​ സിങ് അറസ്റ്റിലായി. ശസ്ത്രക്രിയ നടത്താൻ ഒരു വനിതാ നഴ്​സും സഹായിച്ചിരുന്നു ​. നഴ്​സ്​ അനസ്​തേഷ്യ നല്‍കിയതിന്​ ശേഷം നര്‍ദേവ്​ ഒാപറേഷന്‍ നടത്തുന്ന ദൃശ്യങ്ങളാണ്​ വീഡിയോയിൽ ​. സംഭവം ശ്രദ്ധയില്‍ പെട്ട ജില്ലാ ചീഫ്​ മെഡിക്കല്‍ ഒാഫീസര്‍ അശോക്​ കുമാര്‍ ആശുപത്രി സീല്‍ ചെയ്തു. ജനങ്ങളെ കാണിക്കാന്‍ വേണ്ടി മാത്രം നര്‍ദേവ്​ ആശുപത്രിയില്‍ നേരത്തെ​ ഡോക്​ടര്‍മാരെ നിയമിച്ചിരുന്നു.​ വൈകാതെ അവരെ പിരിച്ചുവിട്ട്​ എട്ടാം ക്ലാസ്​ പാസായ നര്‍ദേവ്​ ചികിത്സ ആരംഭിക്കുകയായിരുന്നുവെന്ന്​ ശമ്​ലി എസ്​.പി ദിനേഷ്​ കുമാര്‍ വ്യക്​തമാക്കി. അനസ്​തേഷ്യ നല്‍കാന്‍ യോഗ്യതയുള്ളയാളെ ആശുപത്രിയില്‍ നിയമിച്ചിരുന്നില്ല. ഇതിനു മുൻപും പല തവണ നര്‍ദേവി​ന്റെ ആശുപത്രി അടച്ചുപൂട്ടിയിരുന്നു ​​. ഒാരോ തവണയും രാഷ്​ട്രീയ സ്വാധീനം ഉപയോഗിച്ച്‌​ ഇയാള്‍ വീണ്ടും ആശുപത്രി തുറക്കുകയാണ്​ ചെയ്തിരുന്നത്. വ്യാജ ഡോക്ടറായ ‘എട്ടാം ക്‌ളാസ്സുകാരൻ’ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.