Friday, April 26, 2024
HomeNational"ബാബ എന്നെ കെട്ടിപിടിച്ചു സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു" പ്രശസ്ത മോഡല്‍

“ബാബ എന്നെ കെട്ടിപിടിച്ചു സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു” പ്രശസ്ത മോഡല്‍

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരേയും വളര്‍ത്തു മകള്‍ ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രശസ്ത മോഡല്‍ മറീന കുന്‍വര്‍. ബാബ ആശ്രമത്തില്‍ വെച്ച് തന്റെ മേല്‍ ബലാത്സംഗത്തിന് ശ്രമിച്ചതായി മോഡല്‍ വെളിപ്പെടുത്തി. ഇതിനായി പല മോഹന വാഗ്ദാനങ്ങളും നല്‍കി. സുന്ദരികളായ പെണ്‍കുട്ടികളെ വലയിലാക്കുന്നതിനായി ബാബയക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തിരുന്നത് വളര്‍ത്തു മകള്‍ ഹണിപ്രീത് ആണെന്നും മറീന പറയുന്നു. ഒരിക്കല്‍ ആശ്രമത്തില്‍ ബാബയെ സന്ദര്‍ശിച്ച് വേളയില്‍ ദര്‍ശനം കിട്ടിയതിന് ശേഷം മറീനയോട് ഹണിപ്രീത് അകത്തുള്ള മുറിയില്‍ കയറിയിരക്കാന്‍ പറഞ്ഞു. ബാബയ്ക്ക് താങ്കളോട് ചില കാര്യങ്ങള്‍ തനിച്ച് സംസാരിക്കാനുണ്ടെന്നാണ് ഹണിപ്രീത് പറഞ്ഞത്. മുറിക്കകത്ത് ഇരുന്ന തന്റെയടുത്തേക്ക് കുറച്ച് സമയങ്ങള്‍ക്ക് ശേഷം ബാബ കടന്നു വന്നു.
ബാബയെ കണ്ടപ്പോള്‍ തന്നെ കാല്‍ തൊട്ട് വണങ്ങാന്‍ ശ്രമിച്ച തന്നെ ആദ്ദേഹം തന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. മക്കള്‍ അച്ഛന്റെ കാല്‍ തൊട്ട് വണങ്ങേണ്ട കാര്യമില്ലെന്നാണ് ഇതിന് അദ്ദേഹം കാരണമായി പറഞ്ഞത്. പരസ്പരം ആലിംഗനം ചെയ്യുകയാണ് വേണ്ടതെന്നും ബാബ പറഞ്ഞു. പെരുമാറ്റത്തിലെ മാന്യത കാരണം ആലിംഗനം ചെയ്യാനൊരുങ്ങിയ തന്റെ മേല്‍ ബാബ ശക്തിയായി കെട്ടിപിടിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും മറീന ആരോപിക്കുന്നു. പിന്നീട് തന്റെ കൂടെ താമസിക്കുകയാണെങ്കില്‍ എത്ര പണം വേണമെങ്കിലും തരാമെന്നും സ്വര്‍ഗ്ഗത്തിലെ പോലെ കഴിയാമെന്നും എന്നാല്‍ ഇത് പുറത്ത് ആരോടും പറയരുതെന്നും പറഞ്ഞു. ഇത് കേട്ടപാടെ ഒരു വിധത്തില്‍ ആ സമയം അവിടെ നിന്നും രക്ഷപ്പെട്ടെതായും മോഡല്‍ പറയുന്നു. പിന്നീട് പല തവണയും താന്‍ ആശ്രമത്തില്‍ പോയി. അദ്ദേഹത്തിന് പെണ്‍കുട്ടികളില്ലാതെ ജീവിക്കാന്‍ പറ്റില്ല. പല തവണ ബാബയുടെ ബലാത്കാരത്തിനും മോശം സംസാരങ്ങള്‍ക്കും താന്‍ ഇരയായിട്ടുണ്ടെന്നും മറീന കുന്‍വാര്‍ പറയുന്നു. മരണഭയം കാരണമാണ് ഇക്കാര്യങ്ങള്‍ ഇതുവരെ പുറത്ത് പറയാതിരുന്നത്. ബാബയും മകളും ജയിലില്‍ ആണെല്‍ കൂടി ഇപ്പോഴും തന്റെയും തന്റെ കുടുംബത്തിന്റെയും ജീവന്‍ ആപത്തുണ്ടാവുമോയെന്ന് താന്‍ ഭയപ്പെടുന്നതായി മറീന കുന്‍വാര്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments