രാഷ്ട്രപതിയുടെ കേരളസന്ദര്‍ശനത്തിനിടയിൽ പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങൾ ചോര്‍ന്നു

wireless

രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരതര സുരക്ഷാ വീഴ്ച. സന്ദര്‍ശനത്തിനിടെ പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങൾ ചോര്‍ന്നു. സ്വകാര്യ സ്ഥാപനത്തിലെ വയര്‍ലെസ് സെറ്റിലാണ് പോലീസ് സന്ദേശമെത്തിയത് . സ്ഥാപനത്തില്‍ നിന്ന് വയര്‍ലെസ് സെറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അവ എവിടെ നിന്നെത്തിച്ചതാണെന്നതും എന്തിനാണ് കൊണ്ടുവന്നതെന്നും പരിശോധിച്ച്‌ വരികയാണ്. ഞായറാഴ്ചയാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി കേരളത്തിലെത്തിയത്.ഇതേ തുടര്‍ന്ന് തിരുവനന്തപുരം കരമനയിലുള്ള ഓഫ് റോഡ് എന്ന സ്ഥാപനത്തില്‍ സിറ്റി പോലീസിന്റെയും കേന്ദ്ര സുരക്ഷാ സംഘത്തിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്